കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കൂട്ടത്തോടെ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്. ബ്ളൂംബെര്‍ഗ് ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോങ്കോങ്ങിലേക്കുള്ള ബുക്കിയില്‍ 50 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. പലരും ട്രിപ്പ് റദ്ദാക്കി. തത്സുകിയുടെ പ്രവചനത്തോടെ തകര്‍ച്ചയിലേക്കു പോകുകയാണ് ജപ്പാനിലെ ടൂറിസം. പ്രവചനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് വിനോദസഞ്ചാര വകുപ്പ് പൊതുജനങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് മിയാഗി ഗവര്‍ണര്‍ യോഷിഹിറോ മുറൈ പറയുന്നു.
തന്‍റെ പ്രവചനത്തെ മാത്രം വിശ്വസിച്ച് ഒന്നും ചെയ്യരുതെന്നും വിദഗ്ധരുടെ അഭിപ്രായം തടണമെന്നും തത്സുകിയും അഭ്യര്‍ഥിച്ചിട്ടുണ്ട്. 1995 ലെ കോബെ ഭൂചലനമാണ് തത്സുകി ആദ്യം പ്രവചിച്ചത്. പിന്നീട് 2011ലെ തൊഹോകു ഭൂചലനവും സുനാമിയും പ്രവചിച്ചു. ദി ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍ 2020ല്‍ ലോകം മുഴുവന്‍ ഒരു വൈറസ് പരക്കുമെന്നും പ്രവചിച്ചിരുന്നു. പിന്നീട് ഫ്രഡി മെര്‍കുറി രാജ്ഞിയുടെ മരണവും പ്രവചിച്ചതു പോലെ നടന്നു.

Comments: